ചെറുവണ്ണൂര്‍ കാറ്റഗറി സിയില്‍ തുടരുന്നു; നൊച്ചാട്, തുറയൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ സി കാറ്റഗറിയില്‍, നിയന്ത്രണങ്ങള്‍, ടിപിആര്‍ നിരക്ക് എന്നിവ വിശദമായി പരിശോധിക്കാം
പേരാമ്പ്ര: കഴിഞ്ഞ ആഴ്ചയിലെ ടി പി ആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ വിവിധ കാറ്റഗറിയായി തരംതിരിച്ചു. ഇത് അിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ടി പി ആര്‍ നിരക്ക് 10 ശതമാനത്തിനും 15 നും ഇടയിലുള്ള മേഖലകളാണ് കാറ്റഗറി സി യില്‍ ഉള്‍പ്പെടുക.
ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ കാറ്റഗറി സിയിലിലാണ് ഉള്‍പ്പെടുന്നത്. നൊച്ചാട്, ചെറുവണ്ണൂര്‍, തുറയൂര്‍, അരിക്കുളം എന്നിവയാണ് കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍. ഈ മേഖലകളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ച കാറ്റഗറി ഡി യില്‍ ഉള്‍പ്പെട്ടിരുന്ന നൊച്ചാട്, അരിക്കുളം എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി സി യിലേക്ക് മാറ്റിയത്. നൊച്ചാട് 12.2 ശതമനമാണ് കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്ക്. അരിക്കുളത്ത് ഇത് 10.7 ശതമാനവും.
കാറ്റഗറി ബി യിലായിരുന്നു തുറയൂര്‍ പഞ്ചായത്ത് കഴിഞ്ഞ ഒരാഴ്ച. എന്നാല്‍ ടി പി ആര്‍ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് ഇന്ന് മുതല്‍ കാറ്റഗറി സി യിലേക്ക് മാറി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് ചെറുവണ്ണൂര്‍ കാറ്റഗറി സി യില്‍ തുടരുന്നത്. ഇവിടെ 14.6 ആണ് ശരാശരി ടി പി ആര്‍ നിരക്ക്.
പേരാമ്പ്ര മണ്ഡലത്തിലെ കാറ്റഗറി സി യില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും, കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി പി ആര്‍ നിരക്കും:
1 – നൊച്ചാട് 12.2 %
2 – ചെറുവണ്ണൂര്‍ 14.6 %
3 – തുറയൂര്‍ 10.5 %
4 – അരിക്കുളം 10.7 %
അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
- പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫിസുകളും, കമ്പനി കോര്‍പ്പറേഷന്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ 50 ശതമാനം ജീവനക്കാരെ വച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും, വാഹനങ്ങള്‍, റിപ്പയര്‍ ചെയ്യുന്നതുമായി, ബന്ധപ്പെട്ടകടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ 50% ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
- വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്സ്റ്റയില്‍സ്, ജുവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും, വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും, എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
- ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ പാര്‍സല്‍ ഹോഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ മിനിമം ആളുകളെ വെച്ച് നടത്താവുന്നതാണ്.