ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലെ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ചെറുവണ്ണൂര്‍ ആഗ്രോ സര്‍വ്വീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ബി.എസ്.സി അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്കും റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍ക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ ഫെബ്രുവരി ഏഴാം തിയ്യതി വൈകീട്ട് നാല് മണിക്ക് മുന്‍പ് പേരാമ്പ്ര എ.ഡി.എ ഓഫീസില്‍ നല്‍കേണ്ടതാണ്. പ്രതിമാസ വേതനം 15000 രൂപ.