ചെറുവണ്ണൂരിൽ ‘ഭൗമ ദീപം പദ്ധതി’; ഡിസംബർ ഒമ്പതിന് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭൗമ ദീപം പദ്ധതി ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ സിസംബർ ഒമ്പതിന് രാവിലെ 10 മണിക്ക് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വിവിധ മേഖലയിലെ പ്രമുഖരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ഇ.ടി. രാധ ചെയർപേഴ്സണായും എ. സുഹാസ് കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. രാധ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ എ. സുഹാസ് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദുൽഫിക്കർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. ബിജു, കെ. മോനിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൊയിലോത്ത് ഗംഗാധരൻ, ടി. മനോജ്, വി.കെ. മെയ്തു, ടി.എം. ഹരിദാസ്, സി.പി. ഗോപാലൻ, പാലിശേരി കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു.
കർഷകർക്ക് ബയോഗ്യാസ് ഉൾപ്പെടെ നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ച് യാഥാർത്ഥ്യമാക്കുന്ന പദ്ധതിയാണിത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.