ചെറുവണ്ണൂരിൽ ബി.ജെ.പി സി.കെ രാധാകൃഷ്ണനെ അനുസ്മരിച്ചു


പേരാമ്പ്ര: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സേവാ കേന്ദ്രം പ്രസിഡണ്ടുമായിരുന്ന സി.കെ രാധാകൃഷ്ണന്റെ ഒന്നാം അനുസ്മരണ ദിനത്തില്‍ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. പുഷ്പ്പാര്‍ച്ചനയും, അനുസ്മരണ യോഗവും നടത്തി. ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

ബിജെപി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ടി.എം ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.രാജന്‍, എം.പ്രകാശന്‍, ബാബു പിലാറത്ത്, ടി.കെ രജീഷ്, കെ.ടി .വിനോദന്‍, സനുലാല്‍ ആഞ്ജനേയ എന്നിവര്‍ സംസാരിച്ചു. ഒ.പി ജിതേഷ്, അഖില്‍ കൊല്ലിയില്‍, പി.സി സുരേഷ് ബാബു, പ്രമോദ്, പി.കെ മിഥുന്‍, വി.കെ.രാഘവന്‍ എന്നിവര്‍ നേത്യത്വം നല്‍കി.