ചെറുവണ്ണൂരില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി; യുവാവിന്റെ ധീരതയെ അനുമോദിച്ചു


പേരാമ്പ്ര: പുഴയില്‍ ഒഴുക്കില്‍ പെട്ട ആണ്‍കുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ചെറുവണ്ണൂര്‍ കാരയില്‍നടയിലാണ് സംഭവം. പയ്യോളിയില്‍ നിന്ന് ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കുട്ടി കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്.

കുട്ടി ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍ പെട്ടതോടെ എസ്.വൈ.എസ് സാന്ത്വനം വളണ്ടിയറായ ചെറിയകണ്ണങ്കോട്ട് നിസാര്‍ ഉടന്‍ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ഒഴുക്കില്‍ പെട്ട കുട്ടിയെ നിസാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


നിസാറിന്റെ ധീരതയെ ആവള ഗവ. ഹൈസ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ യോഗം അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അധ്യക്ഷത വഹിച്ചു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ, എം. കുഞ്ഞമ്മദ്, പ്രധാനാധ്യാപകന്‍ ബാബു പയ്യത്ത് വാര്‍ഡ്മെമ്പര്‍ ബിജിഷ എന്നിവര്‍ സംസാരിച്ചു. നിസാറിനെ കുട്ടോത്ത് യൂണിറ്റ് മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്. കമ്മിറ്റികളുടെ സംയുക്ത യോഗം അനുമോദിച്ചു. എന്‍. മുഹമ്മദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു.

കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി ഉദ്ഘാടനംചെയ്തു. ടി. കെ. അമ്മത് ഹാജി, എം. മുഹമ്മദ് സഖാഫി, എം.എം. അഹമദ് നവാസ്, സി.കെ. യൂസുഫ് ഹാജി, എ.കെ. അസീസ്, കെ. അസീസ്, കെ.സി. റഫീഖ്, കെ.വി. അസീസ് എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.