ചെറുവണ്ണൂരിലെ യുവ മത്സ്യകര്‍ഷകന്‍ കെ.സി രതീഷിനെ കര്‍ഷക മോര്‍ച്ച ആദരിച്ചു


പേരാമ്പ്ര: ചെറുവണ്ണൂരിലെ യുവ മത്സ്യകര്‍ഷകനായ കെ.സി രതീഷിനെ കര്‍ഷക മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ടാക്‌സി ഡ്രൈവറായ രതീഷ് കോറോണക്കാലത്ത് ജോലി ഇല്ലാതായതോടെയാണ് മത്സ്യകൃഷിയിലേക്ക് കടന്നത്.

രതീഷിനെ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജിഷ് പൊന്നാട അണിയിച്ച് ആദരിച്ചു. ഇ പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം.പ്രകാശന്‍, ടി.എം ഹരിദാസ്, സുനേഷ് മുയിപ്പോത്ത്, പി.പി.ശശി, ഇ.ടി. ഷിബിന്‍ലാല്‍ എന്നിവര്‍ സംബന്ധിച്ചു

വീടിന് സമീപമുള്ള ക്വാറിയിലാണ് രതീഷ് മത്സ്യകൃഷി നടത്തുന്നത്. പതിനഞ്ച് സെന്റ് സ്ഥലത്ത് ഗിഫ്റ്റ് ഫിലോപ്പിയ ഇനത്തില്‍പെട്ട മത്സ്യമാണ് രതീഷ് വളര്‍ത്തുന്നത്. മത്സ്യത്തെ വളര്‍ത്തുന്നതിനോട് പണ്ട് മുതല്‍ക്കെ താത്പര്യമുള്ള രതീഷ് കൊവിഡും ലോക്ഡൗണും കാരണം ഓട്ടം കുറഞ്ഞതോടെ മത്സ്യകൃഷിയിലേക്ക് കടക്കുകയായിരുന്നു.

‘പിറ്റേര്‍സ് ഫിഷ് ഫാം’എന്ന പേരില്‍ മത്സ്യകൃഷി ആരംഭിച്ചിട്ട് പത്ത് മാസമായെന്നും പലഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ മത്സ്യം വാങ്ങാനായി ഇവിടെ എത്താറുണ്ടെന്നും രതീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മത്സ്യം വേണ്ടവര്‍ 9846972935 ബന്ധപ്പെടുക.