ചെറുവണ്ണൂരിലെ പുഴയോരങ്ങള്‍ മനോഹരമാകുന്നു; കണ്ടല്‍ തൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കമായി
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതിയും ചെറുവണ്ണൂർ പഞ്ചായത്തും സംയുക്തമായി ചെറുവണ്ണൂർ പഞ്ചായത്തിലെ പുഴയോരത്ത് കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി പദ്ധതി ഉദ്ഘാടനം ചെയ്തു. പുത്തൻപുഴയോരത്ത് 800 കണ്ടൽ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ ടി രാധ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ അജിത പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി പ്രവിത, പി മോനിഷ, എം എം രഘുനാഥ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി ബേബി സ്വാഗതവും പഞ്ചായത്തംഗം ആതിരാ നിബ്രാസ് നന്ദിയും പറഞ്ഞു.