ചെറുവണ്ണൂരിലെ എല്‍.ജെ.ഡി പ്രവര്‍ത്തകന്‍ മലയില്‍ നാരായണന്‍ അന്തരിച്ചു
പേരാമ്പ്ര: ചെറുവണ്ണൂരിലെ പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി.പ്രവര്‍ത്തകനും റിട്ട: ഹെല്‍ത്ത് ഇന്‍സ്പക്ടറുമായ മലയില്‍ സി.നാരായണന്‍ ‘പ്രണവം’ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ വെസ്റ്റ് യൂണിറ്റ് രക്ഷാധികാരിയായിരുന്നു.
ഭാര്യമാര്‍: പരേതയായ ജാനു, വനജ. മക്കള്‍: രാജന്‍ (പൂക്കാട് റിട്ട: നേവി), വിശ്വന്‍ (സബ് ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് കൊയിലാണ്ടി സ്റ്റേഷന്‍). മരുമക്കള്‍: പ്രസീത, ഷീബ. സഹോദരങ്ങള്‍: മാധവി, പരേതനായ ഗോപാലന്‍.