ചെറുവണ്ണൂരിലെ അഗ്രോ സര്‍വീസ് സെന്റര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അഗ്രോ സര്‍വീസ് സെന്ററില്‍ നടക്കുന്ന അഴിമതിയെകുറിച്ചും, കെടുകാര്യസ്ഥതയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഫെസിലിറ്റേറ്റര്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
ചെറുവണ്ണൂര്‍ കൃഷിഭവന് മുമ്പില്‍ നടന്ന ധര്‍ണ്ണ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ.നൗഫല്‍ ഉദ്ഘാടനം ചെയ്തു. വി.എം ശാഫി അധ്യക്ഷനായി. എം.വി മുനീര്‍, പി.റയീസ്, പി.കെ ആദില്‍, കെ.കെ ഹാഷീര്‍, നിഷാദ് മുഹമ്മദ് യാസിന്‍ എന്നിവര്‍ സംസാരിച്ചു.