ചെരുപ്പ് തുന്നി കിട്ടുന്ന കിട്ടുന്ന വരുമാനം സഹജീവികൾക്കായി നീക്കി വച്ച പേരാമ്പ്ര സ്വദേശിനി ഡയാന ലിസിക്ക് മാനവസേവാ പുരസ്കാരം


പേരാമ്പ്ര: ചെരുപ്പ് തുന്നി കിട്ടുന്ന തുച്ഛമായ വരുമാനത്തിന്റെ വിഹിതം സഹജീവികൾക്കായി ചെലവഴിക്കുന്ന പേരാമ്പ്ര സ്വദേശിനി ഡയാന ലിസിക്ക് പുരസ്കാരം. ബി.പി. മൊയ്തീൻ സേവാ മന്ദിറിന്റെ രക്ഷാധികാരിയും സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന രവീന്ദ്രൻ പനങ്കുറയുടെ സ്മരണക്കായി സേവാമന്ദിർ ഏർപ്പെടുത്തിയ മാനവസേവാ പുരസ്കാരമാണ് ഡയാന ലിസിക്ക് ലഭിച്ചത്. പേരാമ്പ്രയിലെ പാതയോരത്ത് ചെരുപ്പുതുന്നി കിട്ടുന്ന തുച്ഛമായ വരുമാനം സഹജീവികളുടെ വേദനയകറ്റാൻ നീക്കിവെക്കുന്ന ഡയാന സമൂഹത്തിന് മാതൃകയാണെന്ന് സമിതി നിരീക്ഷിച്ചു.

രവീന്ദ്രൻ പനങ്കുറയുടെ ആറാം ചരമവാർഷിക ദിനത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉപഹാരം സമർപ്പിച്ചു. സേവാമന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സൗദ, എ.പി. മുരളീധരൻ, എം. സുകുമാരൻ, മുക്കം വിജയൻ, എ.കെ. സിദ്ദീഖ്, ബി. ആലി ഹസൻ, കെ. രവീന്ദ്രൻ, എ.സി. നിസാർ ബാബു, ഡോ. ബേബി ഷക്കീല തുടങ്ങിയവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.