ചെമ്പ്രയിൽ കിണറ്റില്‍ വീണ എരുമയെ സാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍
പേരാമ്പ്ര: കിണറില്‍ വീണ എരുമയെ സാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്രയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. ചെമ്പ്ര കുളത്തുവയല്‍ റോഡില്‍ പമ്പിലെ കിണറിലാണ് എരുമ വീണത. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് സംഭവം.
പാറത്താഴത്ത് ജോസ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള മൂന്ന് വയസ്സ് പ്രായമുള്ള എരുമയാണ് കിണറില്‍ വീണത്. കൃഷി ആവശ്യങ്ങള്‍ക്കായി ജലസേചനത്തിന് ഉപയോഗിക്കുന്ന കിണറിലാണ് എരുമ വീണത്. ഏകദേശം മുപ്പതടിയോളം താഴ്ചയുള്ള കിണറിന്റെ പകുതി ഭഗത്തോളെ വെള്ളമുണ്ടായിരുന്നു.
പേരാമ്പ്ര ഫയര്‍ േേസ്റ്റഷനലെ എന്‍.പി അനൂപ് കിണറിലിറങ്ങിയാണ് എരുമയെ രക്ഷപ്പെടുത്തിയത്. സീനയര്‍ ഫയര്‍ ഓഫീസര്‍ പ.സി പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വി.കെ നൗഷാദ്, സനല്‍ രാജ്, ബിനീഷ് കുമാര്‍, ഹോം ഗാര്‍ഡ് സുരേഷ് തുടങ്ങിയവര്‍ ര്കഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.