ചെമ്പ്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌ക്കാരം ഏറ്റെടുത്ത് നടത്തി ഡി വൈ എഫ് ഐ
ചെമ്പ്ര: ചെമ്പ്രയില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തി ഡി വൈ എഫ് ഐ. ത്രേസ്യാമ്മ തേട്ടുങ്കലിന്റെ മൃതദേഹമാണ് കാവിഡ് പ്രോട്ടോകോള്‍പാലിച്ചുകൊണ്ട് കുളത്തുവയല്‍ പള്ളിസെമിത്തേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടക്കം ചെയ്തത്.
പി പി ഇ കിറ്റ് ധരിച്ചു കൊണ്ടാണ് സംസ്‌ക്കാര ചടങ്ങുകള്‍ പ്രവര്‍ത്തകര്‍ നടത്തിയത്. ഡി വൈ എഫ് ഐ ചക്കിട്ടപാറ മേഖല ട്രഷറര്‍ മുഹ്സിന്‍ വി പി , ചെമ്പ്ര യൂണിറ്റ് സെക്രട്ടറി അഖില്‍ സുധീര്‍ ,അയ്യൂബ് കൊച്ചുപറമ്പില്‍ ,അന്‍വര്‍ ചാലില്‍ എന്നിവരാണ് സംസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.