ചെമ്പനോട ആലമ്പാറയില്‍ ഇനി ഇന്റര്‍നെറ്റ് മുടങ്ങില്ല; അങ്കണവാടിയില്‍ വൈഫൈ സൗകര്യമൊരുക്കി എ.ഐ.എസ്.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി


പേരാമ്പ്ര: പെരുവണ്ണാമൂഴി ചെമ്പനോട ആലമ്പാറയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സമായിരുന്ന നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ സഹായമൊരുക്കി എ.ഐ.എസ്.എഫ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി.
മീനങ്ങാടി ഗവണ്മെന്റ് പോളി ടെക്നിക്കിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ആലമ്പാറയിലെ അങ്കണവാടിയില്‍ വൈഫൈ കണക്ഷന്‍ നല്‍കിയത്. വൈദ്യുതിയില്ലാത്തതിനാല്‍ സോളാര്‍ വൈദ്യുത സംവിധാനവും ഒരുക്കി.
ഇതിന് സമീപത്തെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഇവിടെനിന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും. എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന്‍ ആവള അധ്യക്ഷനായി. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് പഠനോപകരണ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
സാനിറ്റൈസറും അനുബന്ധരേഖകളും വാര്‍ഡ് മെമ്പര്‍ ലൈസ ജോര്‍ജ് കൈമാറി. എ.ഐ.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ബിജിത്ത് ലാല്‍, ജില്ലാ സെക്രട്ടറി ബി. ദര്‍ശിത്ത്, മണ്ഡലം സെക്രട്ടറി എം.വി. ശ്യാമില്‍, വിജയന്‍, വി.എം. സമീഷ്, അങ്കണവാടി വര്‍ക്കര്‍ മേരി, ബോസ് തോമസ്, സരിഗ, രാംജിത്ത്, പി.കെ.എം. ഷെബിന, ഹരീഷ്, അതുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.