ചെട്ടികുളത്ത് സ്‌കൂട്ടര്‍ ബസുമായും കാറുമായും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: സ്‌കൂട്ടര്‍ സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ച് യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയില്‍ ഹാഷിം-ലൈല ദമ്പതികളും മകള്‍ റിഫ്‌ന (24) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. റിഫ്‌ന സഞ്ചരിച്ച സ്‌കൂട്ടര്‍ ചെട്ടികുളത്തുവെച്ച് എതിരെവന്ന സ്വകാര്യബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുതന്നെ ഇവര്‍ മരണപ്പെട്ടു.

അല്‍ഹിന്ദ് ട്രാവല്‍സില്‍ ട്രെയിനാണ് റിഫ്‌ന. ഭര്‍ത്താവ് സുഹൈലിന്റെ എലത്തൂരിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഖബറടക്കം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കാഞ്ഞിരഞ്ഞിങ്ങല്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്‍.

ലിറാഷ്, ലറിഷ എന്നിവര്‍ സഹോദരങ്ങളാണ്.