ചെങ്ങോട്ട്കാവിൽ ട്രെയിൻ തട്ടി മരിച്ചത് എളാട്ടേരി സ്വദേശി


കൊയിലാണ്ടി: ചെങ്ങോട്ട്കാവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. എളാട്ടേരി കാരടി പറമ്പത്ത് താമാസിക്കുന്ന ഐരാണിയിൽ ഭാസ്കരൻ (70) ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ ഭണ്ഡാരി ആയിരുന്നു.

ചെങ്ങോട്ട്കാവ് റെയിൽവെ മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം റെയിൽവെ ട്രാക്കിൽ നിന്ന് മാറ്റി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.

ഭാര്യ: വസന്ത. മകൾ: വൈഷ്ണ, പരേതരായ പെരച്ചന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ് ഭാസ്കരൻ.