ചെങ്ങോട്ടുകാവ് മുൻ ഗ്രാമ പഞ്ചായത്തംഗം ബൈക്കിടിച്ചു മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മുൻ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായിരുന്ന രാരംകണ്ടി ബാലകൃഷ്ണൻ ബൈക്കിടിച്ചു മരിച്ചു. 68 വയസ്സായിരുന്നു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.
പതിവ് പോലെ പ്രഭാതസവാരി നടത്തുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നുകോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട്, സേവാദൾ മണ്ഡലം ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഗീത (കൊയിലാണ്ടി കോടതി). മക്കൾ: അഥീന ബാലകൃഷ്ണൻ (മടപ്പള്ളി ഗവ: കോളേജ്), നിർമ്മൽ ബാലകൃഷ്ണൻ. മരുമകൻ: ആർ.മഹിൻ (എ.എൽ.പി.സ്കൂൾ), ക്ലാരി മലപ്പുറം
സഹോദരൻ: ശ്രീധരൻ നായർ.