ചെങ്ങോട്ടുകാവില്‍ ഒമ്പതാം വാര്‍ഡ് ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിനെ ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പൊതുജനങ്ങള്‍ കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വാര്‍ഡില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍
*വാര്‍ഡിലെ ജനങ്ങള്‍ വളരെ അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുത്.
*ആവശ്യ സര്‍വ്വീസ് സംബന്ധിച്ച കടകളെ തുറന്ന് പ്രവര്‍ത്തിക്കാവൂ. (7 മണി വരെ മാത്രം )
*വാര്‍ഡില്‍ ഒരു വിധ കൂടിച്ചേരലും പാടില്ല.
*രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മറ്റ് വാര്‍ഡ് കാര്‍ക്ക് വാര്‍ഡിനകത്തേക്ക് പ്രവേശനമില്ല.
*വാര്‍ഡിന് പുറത്തേക്ക് പോകുന്നവരുടെ വിവരം വാര്‍ഡ് RRT രേഖപ്പെടുത്തി വെക്കണം.
*കര്‍ശന സ്വയം നിയന്ത്രണം അവലംബിക്കുക.