ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


 

മലപ്പുറം: കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മണിക്കൂറില്‍ പരമാവധി 40 കിമി വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ആയതിനാല്‍ പൊതുജനങ്ങള്‍ കൃത്യമായി ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. അതേ സമയം മത്സ്യത്തൊഴികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.