ചികിത്സാ സഹായം വാഗ്ദാനം ചെയ്തു വയനാട് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് യുവാക്കള്‍ പിടിയില്‍


കൽപ്പറ്റ: ചികിത്സാ സഹായം വാഗ്ദാനം ചെയ്തു 38കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38 വയസുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫു റഹ്‌മാന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷമാണ് യുവതിയെ മൂന്നു പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ പരാതിയിലാണ് മൂന്ന് പേരും അറസ്റ്റിലായത്.