മേപ്പയൂരിലെ ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കോരമ്മന്‍കണ്ടി ഇബ്രാഹിം അന്തരിച്ചു


മേപ്പയ്യൂര്‍: ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും, കൊഴുക്കല്ലൂര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ കോരമ്മന്‍കണ്ടി ഇബ്രാഹിം അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. മയ്യത്ത് നിസ്‌കാരം ചാവട്ട് ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഭാര്യ: മറിയം.
മക്കള്‍: ഹസീബ്, ലിസാബ്(ഇരുവരും കുവൈത്ത്).
മരുമക്കള്‍: ഷര്‍ഹാന കാരാളത്ത്(മണിയൂര്‍), നൈജു പാറക്കണ്ടി(വാകയാട്).
സഹോദരങ്ങള്‍: കോരമ്മന്‍കണ്ടി സൂപ്പി, അന്ത്രു, സുബൈദ, പരേതനായ മൊയ്തീന്‍.