ചാന്ദ്രദിന പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു; വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്ത് മേപ്പയൂര്‍ ബാലസംഘം സൗത്ത് മേഖല കമ്മിറ്റി


മേപ്പയ്യൂർ: ബാലസംഘം മേപ്പയ്യൂർ സൗത്ത്‌ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച
ചാന്ദ്രദിന പ്രസംഗമൽസരത്തിൽ വിജയികളായവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.മേഖലാ പ്രസിഡന്റ്‌ മർഫിത എസ്‌ രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സിപിഐഎം മേപ്പയ്യൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ രാജീവൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അക്ഷയ്.സി ബി സ്വാഗതം പറഞ്ഞു.ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ ഏ.സി അനൂപ്,അമൽ ആസാദ്,കൺവീനർ രമ്യ ഏ.പി,ലിഗിത്ത് കെഎം,സി.എം ചന്ദ്രൻ,ശശി മാസ്റ്റർ വരവീണ,ഭവ്യബിന്ദു എന്നിവർ നേതൃത്വം നൽകി.

LP/UP വിഭാഗത്തിൽ ദീക്ഷിത് ഇരിങ്ങൽ,കണ്ണകി ആർ രാജേഷ്,നകോഷ ഇ സി.
HS/HSS വിഭാഗത്തിൽ നിഹാരിക ഷാജി പന്തിരികര,പാർവണ ബി ആർ,നീരജ കാരയാട് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ പങ്കിട്ടു.