ചാനിയംകടവ് പാലത്തിനടിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം
പേരാമ്പ്ര: ചാനിയംകടവ് പാലത്തിനടിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കുറ്റ്യാടി പുഴയുടെ ഭാഗമായ മുയിപ്പോത്ത് ചാനിയം കടവ് പാലത്തിനടിയില്‍ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കീഴ്പ്പയ്യൂര്‍ താഴത്തെ പുളിക്കൂല്‍ മൊയ്തീന്‍ (52) ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളെ ചൊവ്വാഴ്ച്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. വടകര പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.നിജീഷിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: പരേതയായ സുബൈദ .മക്കള്‍: ഷാഫി, അര്‍ഷിന. മരുമക്കള്‍ .ഹര്‍ഷിന, സുബൈര്‍. സഹോദരങ്ങള്‍: അമ്മദ്, മജീദ്, സുബൈര്‍, സൗദ, സമീറ, നഫീസ, ഫാത്തിമ.