ചരിത്രാവബോധം കൊണ്ട് ഫാസിസത്തെ പ്രതിരോധിക്കണമെന്ന് ആയിഷബാനു
അരിക്കുളം: ചരിത്രാവബോധം സൃഷ്ടിക്കുന്നത് ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്. ചരിത്രത്തെ തമസ്‌കരിക്കലാണ് ഫാസിസത്തിന്റെ ആദ്യ ലക്ഷണം. ഫാസിസ്റ്റുകള്‍ ഏറ്റവും വെറുക്കുന്നതും ചരിത്രബോധമാണ്. അതിനാല്‍ തന്നെ പുതുതലമുറക്ക് ചരിത്രബോധം നല്‍കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു.
മുസ്ലിം യൂത്ത്‌ലീഗ് അകംപൊരുള്‍ സംഘടന ശാക്തീകരണ കാമ്പയിന്റെ ഭാഗമായുള്ള ശാഖ സംഗമങ്ങളുടെ അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം അരിക്കുളത്ത് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ആയിഷ ബാനു. സുഹൈല്‍ അരിക്കുളം അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പിസി സിറാജ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം സെക്രട്ടറി ശിഹാബ് കന്നാട്ടി കാമ്പയിന്‍ വിശദീകരണം നടത്തി. മുന്‍കാല നേതാക്കളെ മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ വിവിഎം ബശീര്‍ അനുസ്മരിച്ചു.ശംസുദ്ധീന്‍ വടക്കയില്‍, ഷെബിന്‍ കാരയാട്, കെഎം മുഹമ്മദ്, അസീസ് എന്‍എം,എംഎസ്എഫ് ശാഖ പ്രസിഡന്റ് മുഹമ്മദ് ടിഎം, സെക്രട്ടറി അഫ്സല്‍ ടിഎം, ട്രഷറര്‍ റസാഖ് ടികെ തുടങ്ങിയവര്‍ സംസാരിച്ചു.ശുഹൈബ് പിസി സ്വാഗതവും സുല്ഫികര്‍ അലി നന്ദിയും പറഞ്ഞു.
മുസ്ലിം യൂത്തലീഗ് ശാഖ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
- പ്രസിഡന്റ്- ശുഹൈബ്.പിസി
- വൈസ് പ്രസിഡന്റ് – സാബിത്ത് യു.പി, ഇസ്മായില്‍ പി.കെ
- ജനറല്‍ സെക്രട്ടറി സുല്‍ഫികര്‍ അലി എന്‍.എം
- ജോയിന്റ് സെക്രട്ടറി – ആഷിക് യു.പി, ഉവൈസ്. എം
- ട്രഷറര്‍- ഫാസില്‍ കെപി