ചങ്ങരോത്ത് മദ്രസ -ചെറിയ കപ്പള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; പുതിയ ഭരണസമിതിയിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ ചങ്ങരോത്ത് മദ്രസ -ചെറിയ കപ്പള്ളി റോഡിന്റെച്യാവസ്ഥ പരിഹാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അൽപത് വർഷം പഴക്കമുള്ള റോഡാണിത്.

ഇപ്പോൾ കാൽനടയാത്ര പോലും ദുഷ്ക്കരമായ രീതിയിൽ ചെളിയും വെള്ളവും നിറഞ്ഞു കിടക്കുന്നു. നാനൂറ് മീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡ് ഗതാഗത യോഗ്യമാക്കിയാൽ ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ നിന്നും, പന്തിരിക്കര മദ്രസ കപ്പള്ളി റോഡ് വഴി പാലേരി കുറ്റ്യാടിയിൽ വളരെ എളുപ്പത്തിലെത്താൻ കഴിയും. പ്രദേശത്തെ അംഗൻവാടികൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങളിലൊക്കെ എത്തമെങ്കിൽ ഈ മലിന ജലത്തിൽ ചവിട്ടി വേണം പോകാൻ.

ഇത്രയും പഴക്കം ചെന്ന ഒരു റോഡും പഞ്ചായത്തിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇത്രയും കാത്തിരുന്ന ജനങ്ങൾ പുതിയ ഭരണസമിതിയിൽ നിന്ന് എന്തെങ്കിലും കനിവുണ്ടാവുമെന്ന പ്രതിക്ഷയിലാണ്.