ചങ്ങരോത്ത് പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റിയും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡും സംയുക്തമായി ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റിയും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോർഡും സംയുക്തമായി കേന്ദ്ര സർക്കാരിന്റെ തൊഴിൽ കാർഡ് ആയ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ലാ മോട്ടോർ ആൻറ് എഞ്ചിനിയറിംങ് വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. റഹീം ഉദ്ഘാടനം ചെയ്തു.

ഇ-ശ്രം കാർഡ് വിതരണം പേരാമ്പ്ര മണ്ഡലം എസ്.ടി.യു പ്രസിഡന്റ് മുജീബ് കോമത്ത് അലി നാറാത്തിനു നൽകി ഉദ്ഘാടനം ചെയ്തു. കുന്നത്ത് അസീസ് അധ്യക്ഷനായി. ചടങ്ങിൽ മുസ്‌ലിം ലീഗിലെയും യൂണിയനിലെയും ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ പങ്കെടുത്തു.

മുന്നൂറോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികൾക്കും കാർഡ് രജിസ്ട്രേഷൻനടത്താൻ തീരുമാനമുണ്ട്. ഇബ്രാഹിം കല്ലൂർ സ്വാഗതവും നാസർ താനി നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.