ചങ്ങരോത്ത് പഞ്ചായത്തിൽ കിടപ്പിലായ കുട്ടികൾക്ക് പഠനോപകരണം നൽകി


പേരാമ്പ്ര : കിടപ്പിലായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻഡ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. സമഗ്രശിക്ഷ കേരളയുടെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതത്തിന്റെ സഹായത്താൽ ഉപകരണങ്ങൾ നൽകുന്നത്. കുട്ടികൾക്കായി പ്രധാനാധ്യാപകർ കിറ്റുകൾ ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡൻഡ് കെ.റീന അധ്യക്ഷയായി. ആസൂത്രണ സമിതി അംഗം ജി.രവി, സ്ഥിരം സമിതി ചെയർമാൻ ബഷീർ പാളയാട്ട്, എം. അരവിന്ദാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാർ, ടി. അമൃത എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.