ചങ്ങരോത്ത് പച്ചപ്പിലേക്ക്; കതിരണിയാന്‍ ഒരുങ്ങി പഞ്ചായത്തിലെ തരിശു നിലങ്ങള്‍


ചങ്ങരോത്ത്: പഞ്ചായത്തിലെ തരിശു നിലങ്ങള്‍ കൃഷിപ്പാടങ്ങളാകുന്നു. ചങ്ങരോത്ത് കൂടലോട്ട് വയലുള്‍പ്പെടെ പഞ്ചായത്തിലെ നാനൂറോളം ഏക്കര്‍ തരിശുഭൂമിയിലാണ് കൃഷി ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. കേരള സംസ്ഥാന യന്ത്രവല്‍ക്കരണ മിഷനുമായി ചേര്‍ന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന ‘കതിരണി’ പദ്ധതിയും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ തരിശു രഹിത ഗ്രാമം ലക്ഷ്യമിട്ടുള്ള ‘നിറവ്’ പദ്ധതിയുമാണ് പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.

സെപ്റ്റംബര്‍ 24 ന് രണ്ട് പദ്ധതികളുടെയും സംയുക്ത ഉദ്ഘാടനം കൂടലോട്ട് പാടശേഖരത്തില്‍ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ചടങ്ങില്‍ മുഖ്യാതിഥിയാകും.

പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിലെ 438 തരിശുനിലങ്ങളാണ് കൃഷി യോഗ്യമാക്കി നെല്‍കൃഷിക്കായി ഒരുക്കുന്നത്. ചങ്ങരോത്തെ
പഴയകാല കാര്‍ഷികസമൃദ്ധിയെ തിരിച്ചു കൊണ്ടുവരുകയാണ് ‘കതിരണി’, ‘നിറവ്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.