ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

കാര്‍ഷികരംഗത്ത് വിവിധ മേഖലകളില്‍ മികവുതെളിയിച്ച ആത്രപള്ളി ചന്തുക്കുട്ടി നായര്‍ ,അമ്മുക്കുട്ടിയമ്മ കോടംകോട്ടുമ്മല്‍ ഗംഗാധരന്‍ നായര്‍ ,മാത്യൂസ് മാപ്പിളക്കുന്നേല്‍ , ജിബി പുത്തന്‍പുരയില്‍ , കുഞ്ഞിക്കണ്ണന്‍ കോളിയാട്ടുപൊയില്‍ , യുവകര്‍ഷകരായ മുര്‍ഷിദ് കണിയാങ്കണ്ടി ,വിജേഷ് തറവട്ടത്ത് എന്നിവരെ വേദിയില്‍ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു.

കര്‍ഷകര്‍ക്കുള്ള വളം വിതരണം ടി.എ അബ്രാഹാമിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം സി ഡി പ്രകാശിന് നല്‍കിക്കൊണ്ട് ഇതേ വേദിയില്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ടി.പി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം അരവിന്ദാക്ഷന്‍, പാളയാട്ട് ബഷീര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ ആര്‍ ബിന്ദു, മിനി.കെ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി കെ പ്രകാശിനി , ഇ.ടി സരീഷ് , വി.കെ ഗീത , കെ ടി മൊയ്തീന്‍ ,സല്‍മാന്‍ മാസ്റ്റര്‍ , ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ വി കുഞ്ഞിക്കണ്ണന്‍, ഒ.ടി രാജന്‍ മാസ്റ്റര്‍, മണ്ണാറത്ത് തോമസ് മാസ്റ്റര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കെ സുജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി. ജിജീഷ പി.കെ സ്വാഗതവും കേരഗ്രാമം സെക്രട്ടറി അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.