ചങ്ങരോത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി യാത്ര നടത്തി


പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതി യാത്ര നടത്തി. ചരത്തിപ്പാറയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ കെ.ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷ വഹിച്ചു.

എന്‍.പി വിജയന്‍. കെ.വി രാഘവന്‍, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, പ്രകാശന്‍ കന്നാട്ടി, രവീന്ദ്രന്‍ പുതുക്കോട്ട്, കെ.കെ അശോകന്‍, നിതിഷ് എന്‍.എസ്, അരുണ്‍ പെരുമന, വിനോദന്‍ കല്ലൂര്‍, അരുണ്‍ കിഴക്കയില്‍, ഇ.സി സന്ദീപ്, ഹരീന്ദ്രന്‍ വാഴയില്‍, പ്രമോദ് പാലേരി, ബാലന്‍ നടുക്കണ്ടി, വി.ടി സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.