ചങ്ങരോത്ത് എം.യു.പിസ്‌കൂളിലെ വായനാ വാരാഘോഷം; ഈ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ വായനയും പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍


പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി.സ്‌കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ഗൂഗിള്‍ മീറ്റില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

നാടക നടനും ദേശീയ അവാര്‍ഡ് ജേതാവുമായ മുഹമ്മദ് പേരാമ്പ്ര വായനാദിന സന്ദേശം നല്‍കി.
പ്രധാനാധ്യാപകന്‍ കെ.കെ.യൂസഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം കെ യൂസുഫ്, വിദ്യാര്‍ത്ഥികളായ ഹനൂന്‍ മുഹമ്മദ്, ആദിജിത്ത്, റനാ ഫാത്തിമ, ഫാത്തിമ ഷഹന, മുഹമ്മദ്ഹിഷാം എന്നിവര്‍ സംസാരിച്ചു. പുസ്തക പരിചയം, കവിതാലാപനം, വീടുകളില്‍ വയനാമൂല ഒരുക്കല്‍, പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികളാണ് വയനാദിനവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നടത്തുന്നത്.