ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്തു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു വത്സന്‍, സി.കെ ശശി, എം.എം പ്രദീപന്‍, ബിന്ദു സജി, വിനിഷ ദിനേശന്‍, ലൈസ ജോര്‍ജ്ജ്, ആലിസ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.