ചക്കിട്ടപ്പാറയില്‍ ഹോമിയോ ക്ലിനിക് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഹോമിയോ ക്ലിനിക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വനിതാ സഹകരണ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിലാണ് ഹോമിയോ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.

ഡോ. വിനീത അനീഷാണ് മെഡിക്കല്‍ ഓഫീസര്‍. എല്ലാവിധ ഹോമിയോ മരുന്നുകളും ഇവിടെ ലഭ്യമാണ്.