ചക്കിട്ടപ്പാറയില്‍ കോവിഡ് കവര്‍ന്നത് 17 ജീവനുകള്‍; കൂടുതല്‍ മരണങ്ങള്‍ കുളത്തുവയലില്‍
ചക്കിട്ടപ്പാറ: പഞ്ചായത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 17 കോവിഡ് മരണങ്ങള്‍. പതിമൂന്നാം വാര്‍ഡായ കുളത്തുവയലിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. മൂന്നു മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
പന്നിക്കോട്ടൂര്‍, ചെമ്പനോട, പൂഴിത്തോട്, അണ്ണക്കുട്ടന്‍ചാല്‍ വാര്‍ഡുകളില്‍ ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
മറ്റു വാര്‍ഡുകളിലെ കോവിഡ് മരണങ്ങള്‍:
കുറത്തിപ്പാറ-1
മുതുകാട്-1
ചെങ്കോട്ടക്കൊല്ലി-2
ഇളങ്കാട്-1
പ്ലാന്റേഷന്‍-1
നരിനട-1
പെരുവണ്ണാമൂഴി-2
ചക്കിട്ടപ്പാറ-2
താന്നിയോട്-2
കുളത്തുംതറ-1
കേന്ദ്രസര്‍ക്കാറിന്റെ പുതുക്കിയ മാനദണ്ഡം അനുസരിച്ച് കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിലുള്ള മരണങ്ങള്‍ കോവിഡ് മരണങ്ങളായി കണക്കാക്കും. ഇതുപ്രകാരം കണക്കുകള്‍ ഇനിയും ഉയരാനാണ് സാധ്യത.