ചക്കിട്ടപ്പാറയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് അണ്ണക്കുട്ടൻ ചാലിലെ തൊണ്ടിപ്പുറത്ത് അമ്മത്


ചക്കിട്ടപാറ: അണ്ണക്കുട്ടൻ ചാലിലെ തൊണ്ടിപ്പുറത്ത് അമ്മത് കോവിഡ് ബാധിച്ചു മരിച്ചു. മുക്കം സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. ചെമ്പ്രയില്‍ ത്രേസ്യാമ്മ തോട്ടുങ്കല്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഭാര്യ: ഐഷു. മക്കൾ: സജീറ, സജാദ്, സമീർ. മരുമക്കൾ: മൊയ്‌ദീൻ കോയ (കാവുന്തറ ), നുസ്രത്ത് (ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പതിമ്മൂന്നാം വാർഡ് മെമ്പർ), അസ്മ (കായണ്ണ). സഹോദരങ്ങൾ: കുഞ്ഞാമി, ബിയ്യാത്തു, കുഞ്ഞായിശ, കദീജ, പരേതയായ പാത്തുമ്മ.