ചക്കിട്ടപ്പാറയിലെ നരിനടയില്‍ കാര്‍ഷിക നേഴ്‌സറി പ്രവര്‍ത്തനമാരംഭിച്ചു


പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ നരിനടയില്‍ കാര്‍ഷിക നേഴ്‌സറി പ്രവര്‍ത്തനമാരംഭിച്ചു. വിവിധയിനം ഫലവൃക്ഷ തൈകള്‍, തെങ്ങ്, കമുങ്ങ്,അലങ്കാരചെടികള്‍ തുടങ്ങിയവയാണ് നേഴ്‌സറിയിലുള്ളത്. വിപുലമായ ഇനങ്ങളാണ് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. പലതും സ്വന്തമായി നട്ടുവളര്‍ത്തിയവയാണെന്നതും നേഴ്‌സറിയെ വ്യത്യസ്തമാക്കുന്നുണ്ട്.

നേഴ്‌സറിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ബിന്ദു സജി നിര്‍വഹിച്ചു. ചെടികള്‍ ലഭിക്കുന്നതിനായി ഈ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാം. 8086369626