ചക്കിട്ടപാറ സ്‌കൂളില്‍ ‘ഞങ്ങളും കൂടെയുണ്ട്’ പദ്ധതി ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്ന ഞങ്ങളും കൂടെയുണ്ട് പദ്ധതി സ്‌കൂള്‍ മാനേജര്‍ ഫാ. വിന്‍സന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടേയും, പൊതു സ്ഥാപനങ്ങളുടേയും, സംഘടനകളുടേയും സഹായത്തോടെയാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി സമാഹരിച്ച മൊബൈല്‍ ഫോണുകള്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഷിബു മാത്യുവിന് മാനേജര്‍ കൈമാറി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ബിജു പനമറ്റം അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡന്റ് സിനി ചെരിയം പുറത്ത് ആശംസ അര്‍പ്പിച്ചു.