ചക്കിട്ടപാറ മുതുകാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം; സംഘത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍


പേരാമ്പ്ര: ചക്കിട്ടപാറയില്‍ മാവോയിസ്റ്റ് സാനിധ്യം. ഇന്നലെ രാത്രിയാണ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നാലാം ബ്ലോക്കില്‍ ള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘമെത്തിയത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘമാണ് എത്തിയത്.

രാത്രി ഏഴ് മണിക്ക് ചാക്കോയുടെ വീട്ടിലെത്തിയ സംഘം രണ്ട് മണിക്കൂറോളം വീട്ടില്‍ ചെലവിട്ട് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ചാര്‍ജ് ചെയ്ത്‌ശേഷമാണ് പോയ്ത്. പോകുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണ സാധനങ്ങളും ഇവര്‍ അപഹരിച്ചിട്ടുണ്ട്. മൂന്നംഗ സംഘത്തില്‍ രണ്ട് പേര്‍ മലയാളത്തിലും ഒരാള്‍ തമിഴിലുമാണ് സംസാരിച്ചത്.

വീട്ടില്‍ വന്നത് പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇവര്‍ ഭീക്ഷണിപ്പെടുത്തിയിരുന്നതായി ചാക്കോ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ആന്റി മാവോയിസ്റ്റ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ചക്കിട്ടപ്പാറയിലും പരിസര പ്രദേശങ്ങളിലും സ്‌ക്വാഡിന്റെ പരിശോധന കര്‍ശനമാക്കിയതായും പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്തെ മുഴുവനാളുകളും ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.