ചക്കിട്ടപാറ പഞ്ചായത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ‘രാത്രി നടത്തം’


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദുവത്സന്‍ അധ്യക്ഷയായി.

പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, ബിനിഷ ദിനേശന്‍, വിനീത മനോജ്, ആലീസ്, നുസ്രത്ത് എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രേഷ്മ സ്വാഗതം പറഞ്ഞു. എ.ഡി.എസ് അംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.