ചക്കിട്ടപാറ പഞ്ചായത്തിലെ അണ്ണകൊട്ടഞ്ചാൽ-മാത്തൂർക്കുന്ന് റോഡ്‌ ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ അണ്ണകൊട്ടഞ്ചാൽ-മാത്തൂർക്കുന്ന് റോഡ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.

ചടങ്ങിൽ വാർഡ് മെമ്പർ ഇ.എം ശ്രീജിത്ത് അധ്യക്ഷനായി. വാർഡ്‌ കൺവീനർ കെ.പി.കെ. ചോയ്‌, സുജാത മനക്കൽ, വി.ആർ. രാജു തുടങ്ങിയവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.