ചക്കിട്ടപാറ പഞ്ചായത്തില്‍ വാര്‍ഡ് പതിനഞ്ചിലെ ജില്ലാകൃഷിഫാം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് പതിനഞ്ചില്‍ ജില്ലാകൃഷിഫാം റോഡ് ജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്നു കൊടുത്തു. അഞ്ച് ലക്ഷം വകയിരുത്തിയാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ സി.കെ ശശി, എ.ജി ഭാസ്‌കരന്‍, ടി.കെ സബിന്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.