ചക്കിട്ടപാറ പഞ്ചായത്തില്‍ ചൊവ്വാഴ്ച സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം; പഞ്ചായത്തിലെ അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍


ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും, കിടപ്പ് രോഗികള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം ചൊവ്വാഴ്ച നടക്കും. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ പഞ്ചായത്തായി ചക്കിട്ടപാറ മാറും.

സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രഖ്യാപനം ചക്കിട്ടപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.