ചക്കിട്ടപാറ ടൗണില്‍ നിര്‍മ്മിച്ച പൊതു ശൗചാലയം നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചക്കിട്ടപാറ ടൗണില്‍ നിര്‍മ്മിച്ച പൊതു ശൗചാലയം നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം ചിലവഴിച്ചാണു പണി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത്, മെമ്പര്‍മ്മാരായ സി.കെ ശശി, ബിന്ദു സജി, രാജേഷ് തറവട്ടത്ത്, സി.ഡി.എസ് ചെയര്‍പ്പേഴ്‌സണ്‍ ശോഭ പട്ടാണികുന്നുമ്മല്‍, വ്യാപാര വ്യവസായ് ഏകോപനസമിതി പ്രസിഡന്റ് ബെന്നി ബെല്‍വ്വ എന്നിവര്‍ സംസാരിച്ചു.