ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ രക്തദാനം നടത്തി


പേരാമ്പ്ര: രക്തദാനത്തിന്റെ സന്ദേശം ഉയർത്തിക്കൊണ്ട് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികൾ രക്തദാനം നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഇവർ രക്തം ദാനം ചെയ്തത്.

ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി എല്ലാ വർഷവും രണ്ട് തവണ ജനപ്രതിനിധികൾ രക്തം ദാനം ചെയ്യുമെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ അറിയിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ രക്തദാനത്തിന് യുവാക്കളടക്കം കൂടുതൽ പേർ രംഗത്ത് വരണമെന്ന് ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ ഇ.എം. ശ്രീജിത്ത് അഭ്യർത്ഥിച്ചു.

രക്തം ദാനം നൽകിയവർക്ക് മെഡിക്കൽ ഓഫീസർ ഡോ. അർഷാദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.