ചക്കിട്ടപാറയിൽ വാഴകളും തെങ്ങുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. വാഴകളും തെങ്ങുകളുമാണ് ആനകൾ നശിപ്പിച്ചത്. പുതുപറമ്പിൽ സന്തോഷിന്റെ വിളവെടുക്കാറായ ഇരുനൂറോളം വാഴകളും അയനിക്കുന്നുമ്മൽ പുരുഷുവിന്റെ ഇരുപത്തിയൊന്നോളം തെങ്ങുകളുമാണ് ആനക്കൂട്ടം നശിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ആനക്കൂട്ടം കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.