ചക്കിട്ടപാറയിൽ ചെറുകിട സംരംഭകർക്കുള്ള ധനസഹായം വിതരണം ചെയ്തു
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ ചെറുകിട സംരംഭകർക്കുള്ള ധനസഹായം വിതരണം ചെയ്തു. എസ്.വി.ഇ.പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധനസഹായം വിതരണം ചെയ്തത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉപഭോക്താക്കൾക്കുള്ള ചെക്ക് വിതരണം നിർവ്വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ഇ.എം ശ്രീജിത്ത്, സി.കെ ശശി, വിനീത, എം.ഇ.സിമാരായ ഷൈമ മുതുകാട്, രജിത. കെ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തിൽ ഇതുവരെ 40 ലക്ഷം രൂപയോളമാണ് വിതരണം ചെയ്തത്. 143 സംരംഭങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.