ചക്കിട്ടപാറയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലന ക്യാമ്പ്;പരിശീലനം 24 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്‌


പേരാമ്പ്ര: ദേശീയ ദുരിന്ത നിവാരണ സേനയുടെ പരിശീലന ക്യാമ്പിന് ചക്കിട്ടപാറ കമ്മ്യൂണിറ്റി ഹാളില്‍ തുടക്കം. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഇരുപതിനാല് സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കാവശ്യമായ ഉപകരണങ്ങളും, യൂണിഫോമും പഞ്ചായത്താണ് നല്‍കും.ജൂലൈ 15 മുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക വാഹനം നല്‍കും.

പരിപാടിയില്‍ ചക്കിട്ടപാറ വൈസ്പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. എന്‍ഡിആര്‍എഫ് സബ് ഇന്‍സ്പെക്ടര്‍ മനീഷ് പരിപാടിയില്‍ പങ്കെടുത്തു. വില്ലേജ് ഓഫീസര്‍ സ്വാഗതവും ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിത്ത്, മെമ്പര്‍ ആലീസ് ടീച്ചര്‍, ജിതേഷ് മുതുകാട് എന്നിവര്‍ ആശംസയും അറിയിച്ചു