ചക്കിട്ടപാറയില്‍ റബര്‍ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപ്പിടിച്ചു


പേരാമ്പ്ര: റബര്‍ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപ്പിടിച്ച് ക്വിന്റലോളം ഷീറ്റ് കത്തിനശിച്ചു. ചക്കിട്ടപാറ മുള്ളന്‍കുഴി പ്രകാശിന്റെ റബര്‍ ഷീറ്റുകളാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

മൈതാനിയില്‍ കളിച്ച കൊണ്ടിരുന്ന യുവാക്കളും നാട്ടുകാരും സംഭവം കണ്ടു പെട്ടെന്നെത്തി വെള്ളം പമ്പു ചെയ്ത് തീയണച്ചതിനാല്‍ വലിയ അപകടവും നഷ്ടവും ഒഴിവായി. പേരാമ്പ്ര അഗ്‌നിശമന സേനയും പെരുവണ്ണാമൂഴി പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.