ചക്കിട്ടപാറയില്‍ തൊഴിലുറപ്പ് മേറ്റ്മാരുടെ ശില്‍പശാല സംഘടിപ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് മേറ്റ്മാരുടെ ശില്‍പശാല സംഘടിപ്പിച്ചു. പരിപാടി ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. 2022-2023 വര്‍ഷത്തെ ലേബര്‍ ബഡ്ജക്റ്റ് തയ്യാറാക്കുന്നതിനും, തൊഴിലുറപ്പ് പദ്ധതിയുടെ ജനകീയ വികസന പദ്ധതികള്‍, കാര്‍ഷിക മേഖലയില്‍ ഉദ്പാതന വര്‍ദ്ധനവ് തുടങ്ങിയവയെ കുറിച്ചും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഇ.എം ശ്രീജിത്ത്, സി.കെ ശശി, ബിന്ദു വത്സന്‍, ജോസ്‌കുട്ടി, ബിന്ദു സജി, ലൈസ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.