ചക്കിട്ടപാറയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു
പേരാമ്പ്ര: കനത്ത മഴയില്‍ വീട് തകര്‍ന്നു. ചക്കിട്ടപാറ പഞ്ചായത്ത് പത്താം വാര്‍ഡിലെ കോഴിപ്പള്ളി ബാബുവിന്റെ വീടാണ് ഇന്നലെയുണ്ടായ കനത്ത മഴയില്‍ ഭാഗികമായി തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ബാബുവിന്റെ വീട് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ് എന്നിവരും സന്ദര്‍ശിച്ചിരുന്നു.
വാര്‍ഡ് മെമ്പര്‍ ഇ.യു ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. മഴക്കെടുതിയെ തുടര്‍ന്ന് കുടുംബത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മഴയില്‍ ബാബുവിന്റെ വീടിന്റെ പകുതിയോളം ഭാഗം തകര്‍ന്നിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പഞ്ചായത്തില്‍ ഇതുവരെ മറ്റ് അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ശ്രീജിത്ത് പറഞ്ഞു.