ചക്കിട്ടപാറയില്‍ ആരോഗ്യ ബോധവല്‍കരണവും ഹൃദയ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
പേരാമ്പ്ര: ലോക ഹൃദയ ആരോഗ്യ ദിനത്തിന്റെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തില്‍ ആരോഗ്യ ബോധവല്‍കരണ ക്യാമ്പും, ഹൃദയ പരിശോധന മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റും, ഇ.എം.എസ് സഹകരണ ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മുതുകാട് നാരേന്ദ്രദേവ് കോളനിയില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചഅല്ലെങ്കില്‍ ആ ആഴ്ചയിലെ മറ്റൊരു ദിവസമോ ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്.
എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ സുഗണന്‍ അദ്ധ്യക്ഷത വഹിച്ചു, ഇ.എം.എസ് ഹോസ്പിറ്റല്‍ സെക്രട്ടറി സി.റെജി, ടി.കെ ഗോപാലന്‍, എ.എസ്.ഐ തോമസ്, ബാലുശ്ശേരി എക്‌സൈസ് എസ്.ഐ ജിജോ തോമസ്, ഹെഡ് കോണ്‍സ്റ്റബിള്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.